അർത്തുങ്കലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് ബംഗ്ലാദേശ് സ്വദേശി

പാസ്പോർട്ടോ വിസയോ ഇല്ലാതെയാണ് ഇയാൾ ഇന്ത്യയിലെക്കെത്തിയത്
അർത്തുങ്കലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് ബംഗ്ലാദേശ് സ്വദേശി

ആലപ്പുഴ: ആലപ്പുഴ അർത്തുങ്കലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാളെ തിരിച്ചറിഞ്ഞു. ബംഗ്ലദേശ് പിരോജ്പുർ ജില്ലയിലെ ഷമീം എന്ന അരിഫുൾ ഇസ്ലാം (26) ആണ് പിടിയിലായത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ബംഗ്ലാദേശ് സ്വദേശിയാണെന്ന് കണ്ടെത്തിയത്. പാസ്പോർട്ടോ വിസയോ ഇല്ലാതെയാണ് ഇയാൾ ഇന്ത്യയിലെക്കെത്തിയത്.

ഓഗസ്റ്റ് 23 ന് ആക്രി പെറുക്കി നടക്കുന്നതിനിടെ വീട്ടുവളപ്പിൽ അതിക്രമിച്ചു കയറി വീട്ടിൽ ഒറ്റക്കുണ്ടായിരുന്ന പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത ദിവസം തന്നെ പ്രതിയെ അർത്തുങ്കൽ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. സെപ്റ്റംബർ 6 ന് കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിൽ നിന്നാണ് ബംഗ്ലാദേശ് സ്വദേശിയാണെന്ന് കണ്ടെത്തിയത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com