ബുദ്ധ സന‍്യാസിയായി വേഷമിട്ട് തായ്‌ലൻഡിലേക്ക് കടക്കാൻ ശ്രമിച്ച ബംഗ്ലാദേശ് പൗരൻ ബിഹാറിൽ പിടിയിൽ

രാജീവ് ദത്തയുടെ കൈയിൽ നിന്ന് വിവിധ പേരുകളുള്ള ഒന്നിലധികം പാസ്‌പോർട്ടുകളും ആധാർ കാർഡും കണ്ടെടുത്തു
A Bangladeshi citizen who tried to enter Thailand disguised as a Buddhist monk was arrested
ബുദ്ധ സന‍്യാസിയായി വേഷമിട്ട് തായ്‌ലൻഡിലേക്ക് കടക്കാൻ ശ്രമിച്ച ബംഗ്ലാദേശ് പൗരൻ പിടിയിൽ
Updated on

പട്ന്: കഴിഞ്ഞ എട്ട് വർഷമായി ബുദ്ധ സന‍്യാസിയായി വേഷമിട്ട് ബിഹാറിലെ ഗയയിലുള്ള ആശ്രമത്തിൽ അനധികൃതമായി കഴിയുകയായിരുന്ന രാജീവ് ദത്ത എന്ന ബാബു ജോ ബറുവയെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച തായ്‌ലൻഡിലേക്കുള്ള വിമാനത്തിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് വിമാനത്തിലെ സുരക്ഷ ഉദ‍്യോഗസ്ഥർ ഇയാളെ തടഞ്ഞുവച്ചത്. പിന്നീട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പാസ്പോർട്ടോ വിസയോ ഇല്ലാതെയാണ് രാജീവ് ദത്ത കടക്കാൻ ശ്രമിച്ചതെന്ന് അധികൃതർ കണ്ടെത്തി.

ഇയാളുടെ കൈയിൽ നിന്ന് വിവിധ പേരുകളുള്ള ഒന്നിലധികം പാസ്‌പോർട്ടുകളും ആധാർ കാർഡും, പാൻ കാർഡും ഉൾപ്പെടെ വിവിധ രേഖകളും അധികൃതർ കണ്ടെത്തി. പ്രതിക്കെതിരെ ഭാരതീയ ന്യായ സഹിത (ബിഎൻഎസ്) സെക്ഷൻ 318(4), 336(3), 340(2), ഇന്ത്യൻ പാസ്‌പോർട്ട് ആക്‌ട് 12 എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരുകയാണെന്നും പൊലീസ് അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com