
ആലപ്പുഴ: കായംകുളത്ത് കുത്തേറ്റ് ചികിത്സയിലിരുന്ന ബാർ ജീവനക്കാരൻ മരിച്ചു. കരുനാഗപ്പള്ളി സ്വദേശി പ്രകാശൻ (68) ആണ് മരിച്ചത്. സംഭവത്തിൽ ഐക്യ ജംഗ്ഷൻ സ്വദേശി ഷാജഹാനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വെള്ളിയാഴ്ചയാണ് സംഭവം. യാതൊരു പ്രകോപനവുമില്ലാതെ ബാർ ജീവനക്കാരനെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രകാശനെ ആദ്യം കായംകുളത്തെ തലൂക്ക് ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളെജിലേക്കും മാറ്റിയിരുന്നു. ചികിത്സയിലിരിക്കെ ശനിയാഴ്ച ഉച്ചയോടെയാണ് പ്രകാശൻ മരിച്ചത്.