
വവ്വാലിന്‍റെ ഇറച്ചി ചില്ലിചിക്കനെന്ന് പറഞ്ഞ് വിൽപ്പന നടത്തി; രണ്ടുപേർ അറസ്റ്റിൽ
സേലം: തോപ്പൂർ രാമസ്വാമി വനമേഖലയിൽ വവ്വാലിന്‍റെ ഇറച്ചി ചില്ലിചിക്കനെന്നു പറഞ്ഞ് വിൽപ്പന നടത്തിയ രണ്ടുപേർ അറസ്റ്റിൽ. സേലം ജില്ലയിലെ ഒമല്ലൂരിൽ വച്ച് വനപാലകരാണ് ഇവരെ പിടികൂടിയത്.
ഡാനിഷ്പേട്ട് സ്വദേശി എം. കമാൽ (36), വി. സെൽവം (35) എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. വവ്വാലിനെ കറിവച്ച് വിൽപ്പന നടത്തുന്നതായി പ്രതികൾ മൊഴി നൽകിയിട്ടുണ്ട്.