ബാറ്ററി മോഷണക്കേസിൽ സസ്പെൻഷനിലായ പൊലീസുകാരൻ ബൈക്ക് മോഷണക്കേസിൽ അറസ്റ്റിൽ

കടം വീട്ടാനായി ജോലി സ്ഥലത്തു നിന്ന് ബാറ്ററികൾ മോഷ്ടിച്ച കേസിൽ സുതാറിനെ സസ്പെൻഡ് ചെയ്തിരുന്നു.
Beed cop suspended over theft now caught for stealing motorcycles

ബാറ്ററി മോഷണക്കേസിൽ സസ്പെൻഷനിലായ പൊലീസുകാരൻ ബൈക്ക് മോഷണക്കേസിൽ അറസ്റ്റിൽ

Updated on

മുംബൈ: മോഷണക്കേസിൽ സസ്പെൻഷനിലായ അസിസ്റ്റന്‍റ് സബ് ഇൻസ്പെക്റ്റർ മോട്ടോർ ബൈക്ക് മോഷണക്കേസിൽ അറസ്റ്റിൽ. മുംബൈയിലെ ബീഡ് പൊലീസ് സ്റ്റേഷനിലെ വയർലെസ് സെക്ഷൻ എഎസ്ഐ ആയിരുന്ന അമിത് മധുകർ സുതാർ ആണ് അറസ്റ്റിലായിരിക്കുന്നത്.

ഓൺലൈൻ ഗെയിമിങ്ങിന് അടിമയായിരുന്ന സുതാർ വലിയ കടക്കെണിയിൽ പെട്ടിരിക്കുകയാണെന്ന് പൊലീസ് അധികൃതർ പറയുന്നു. കടം വീട്ടാനായി ജോലി സ്ഥലത്തു നിന്ന് ബാറ്ററികൾ മോഷ്ടിച്ച കേസിൽ സുതാറിനെ സസ്പെൻഡ് ചെയ്തിരുന്നു. അതിനു പിന്നാലെയാണ് സുതാർ ബൈക്ക് മോഷണത്തിലേക്ക് കടന്നത്.

രണ്ടു പേർ മോഷ്ടിച്ച ബൈക്ക് വിൽക്കാനായി ശ്രമിക്കുന്നുവെന്ന് രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് ബാർഷി നാക മേഖലയിൽ പൊലീസ് പരിശോധന നടത്തിയപ്പോഴാണ് സുതാർ കുടുങ്ങിയത്. ഇതിനിടെ 7 ബൈക്കുകൾ സുതാർ മോഷ്ടിച്ചതായും പൊലീസ് കണ്ടെത്തി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com