മെട്രൊയിൽ യാത്രക്കാരിക്ക് നേരെ സുരക്ഷാ ജീവനക്കാരന്‍റെ നഗ്നതാപ്രദർശനം; വീഡിയൊ പുറത്ത്

സംഭവത്തിന്‍റെ വീഡിയൊ ദൃശങ്ങൾ യുവതി തന്നെയാണ് സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്
The incident took place at the Jalahalli Metro station in Bengaluru
The incident took place at the Jalahalli Metro station in Bengaluru

ബംഗളൂരു: മെട്രൊ ജീവനക്കാരൻ യാത്രക്കാരിക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയതായി പരാതി. ബംഗളൂരു മെട്രൊയിലെ സുരക്ഷാ ജീവനക്കാരനിൽനിന്നാണ് യാത്രക്കാരിക്ക് ദുരനുഭവം ഉണ്ടായത്.

സ്റ്റേഷനിൽ പ്ലാറ്റ്ഫോമിന്‍റെ എതിർവശത്തുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരൻ യുവതിയെ തുടർച്ചയായി തുറിച്ചുനോക്കുകയും പിന്നാലെ നഗ്നതാപ്രദർശനം നടത്തിയെന്നുമാണ് പരാതിയിൽ പറയുന്നത്. സംഭവത്തിന്‍റെ വീഡിയൊ ദൃശങ്ങൾ യുവതി തന്നെയാണ് സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്. ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം നടന്നതെന്നും ഇയാളെ എതിർക്കാർ ശ്രമിച്ചപ്പോൾ വീണ്ടും അശ്ലീലആംഗ്യങ്ങൾ കാണിച്ചെന്നും പരാതിയിൽ പറയുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com