വാങ്ക് വിളിയുടെ സമയത്ത് കീർത്തനം നിർത്തിയില്ല; കടയുടമയ്ക്ക് നേരേ ആക്രമണം

ബംഗളൂരുവിലെ സിദ്ദണ്ണ ലേഔട്ടിൽ കഴിഞ്ഞ ദിവസമാണു സംഭവം
വാങ്ക് വിളിയുടെ സമയത്ത് കീർത്തനം നിർത്തിയില്ല; കടയുടമയ്ക്ക് നേരേ ആക്രമണം

ബംഗളൂരു: വാങ്ക് വിളിയുടെ സമയത്ത് കീർത്തനം നിർത്തിയില്ലെന്ന് ആരോപിച്ച് കടയുടമയ്ക്ക് നേരേ ആക്രമണം. പരുക്കേറ്റ കടയുടമ ചികിത്സ തേടി. സംഭവത്തിന്‍റെ വിഡിയൊ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെ മൂന്നു പേരെ അറസ്റ്റ് ചെയ്തു. ബംഗളൂരുവിലെ സിദ്ദണ്ണ ലേഔട്ടിൽ കഴിഞ്ഞ ദിവസമാണു സംഭവം.

കടയിൽ ഹനുമാൻ ചാലിസ വച്ചത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് യുവാക്കളാണെത്തിയതെന്നും ഇവർ തന്നെ മർദിക്കുകയായിരുന്നെന്നും കടയുടമ പറഞ്ഞു. കീർത്തനം നിർത്തിയില്ലെങ്കിൽ കത്തികൊണ്ട് കുത്തുമെന്നും ഇവർ പറഞ്ഞു.

അക്രമികളെ തിരിച്ചറിഞ്ഞതായി ബംഗളൂരു പൊലീസ് പറഞ്ഞു. സുലൈമാൻ, ഷാനവാസ്, രോഹിത്, ഡയാനിഷ്, തരുണ എന്നിവരാണ് ആക്രമണം നടത്തിയതെന്നും മൂന്നു പേർ അറസ്റ്റിലായെന്നും പൊലീസ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com