ആൺകുഞ്ഞില്ല; ഭർത്താവ് നിരന്തരം അപമാനിച്ചതിൽ മനംനൊന്ത് ഭാര്യ ജീവനൊടുക്കി

നാലുമാസം മുൻപാണ് ഹനുമാവ മൂന്നാമതും പെൺകുഞ്ഞിന് ജന്മം നൽകിയത്
bengaluru woman suicide after alleged harassment for not having son
ആൺകുഞ്ഞില്ല; ഭർത്താവ് നിരന്തരം അപമാനിച്ചതിൽ മനംനൊന്ത് ഭാര്യ ജീവനൊടുക്കി
Updated on

ബംഗളൂരു: ആൺകുഞ്ഞിന് ജന്മം നൽകാത്തതിന് ഭർത്താവ് അപമാനിച്ചതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. കൊപ്പാൾ ചല്ലേരി ഗ്രാമത്തിലെ ഹനുമാവ ഗുമ്മാഗേരി (26) ആണ് ആത്മഹത്യ ചെയ്തത്. ഇവരുടെ ഭർത്താവ് ഗണേശ് ഗുമ്മാഗേരിക്കെതിരേ കോപ്പാൾ പൊലീസ് കേസെടുത്തിട്ടുണ്ട്.

നാലുമാസം മുൻപാണ് ഹനുമാവ മൂന്നാമതും പെൺകുഞ്ഞിന് ജന്മം നൽകിയത്. പിന്നാലെ ഭർത്താവ് ഹനുമാവയെ നിരന്തരം കുറ്റപ്പെടുത്തുമായിരുന്നു. രണ്ടു വർഷം മുൻപ് രണ്ടാമത്തെ പെൺകുഞ്ഞ് ജനിച്ചതിനു പിന്നാലെയാണ് ഇയാൾ ഭാര്യയെ അപമാനിക്കുന്നത് പതിവായിരുന്നെന്നും ഹനുമാവയുടെ പിതാവ് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com