കൊലപാതകശ്രമം, ക്വട്ടേഷൻ, പിടിച്ചുപറി; നിരവധി കേസുകളിൽ പ്രതിയായ ഭായ് നസീർ അന്തരിച്ചു

വൃക്ക രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര‍്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു
Bhai Naseer, accused in several cases of attempted murder, extortion, extortion, passes away

ഭായ് നസീർ

Updated on

കൊച്ചി: കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ, പിടിച്ചുപറി, ക്വട്ടേഷൻ എന്നിങ്ങനെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ട ഭായ് നസീർ അന്തരിച്ചു.

വൃക്ക രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര‍്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അടുത്തിടെ പുറത്തുവന്ന ചില കേസുകളുമായി ബന്ധപ്പെട്ടും ഇയാളുടെ പേര് വാർത്തകളിൽ ശ്രദ്ധ നേടിയിരുന്നു.

logo
Metro Vaartha
www.metrovaartha.com