
മദ്യപിച്ച് പൊതു പരിപാടിയിൽ പങ്കെടുത്തു; സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ
file
സുപോൾ: മദ്യപിച്ച് പൊതുപരിപാടിയിൽ പങ്കെടുത്തുവെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ബിഹാറിൽ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. ജില്ലാ ഫിഷറീസ് ഓഫിസറെയാണ് അറസ്റ്റ് ചെയ്തത് ജയിലിൽ അടച്ചിരിക്കുന്നത്. വ്യാഴാഴ്ച മന്ത്രി പങ്കെടുക്കുന്ന പരിപാടിയിലാണ് ഓഫിസർ മദ്യപിച്ചെത്തിയത്. സംശയം തോന്നിയ ജില്ലാ മജിസ്ട്രേറ്റ് സാവൻ കുമാർ എക്സൈസ് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി ബ്രീത്ത് അനലൈസർ ഉപയോഗിച്ച് ടെസ്റ്റ് ചെയ്യുകയായിരുന്നു.
ഇയാൾ നിരന്തരമായി നിയമലംഘനം നടത്തുന്നതായി ആരോപണം ഉയർന്നിട്ടുണ്ടെന്നും പദവിയിൽ നിന്ന് പിരിച്ചു വിടാൻ അധികൃതരോട് ആവശ്യപ്പെടുമെന്നും മജിസ്ട്രേറ്റ് വ്യക്തമാക്കി.
2016 മുതൽ ബിഹാറിൽ മദ്യം ഉണ്ടാക്കുന്നതും വിൽക്കുന്നതും നിയമം മൂലം നിരോധിച്ചിട്ടുണ്ട്.