
ട്രെയിന്‍ യാത്രക്കാരെ വടികൊണ്ട് ആക്രമിച്ച യുവാക്കൾ അറസ്റ്റിൽ
സോഷ്യൽ മീഡിയയിൽ വൈറലാവുന്നതിന് ട്രെയിൻ യാത്രക്കാരെ വടികൊണ്ട് ആക്രമിച്ച സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി ആർപിഎഫ് അറയിച്ചു. സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലാവുന്നതിനും പ്രശസ്തി നേടുന്നതിനുമാണ് യുവാക്കൾ ഇത് ചെയ്തത് എന്നാണ് റെയിൽവേ പൊലീസ് അറിയിക്കുന്നത്. ഇത്തരം പ്രവർത്തികൾ മറ്റുള്ളവരുടെ ജീവന്‍ തന്നെ അപകടത്തിലാക്കുന്നുമെന്നും, ഇത്തരക്കാർക്ക് തക്കതായ ശിക്ഷ നൽകുമെന്നും ആർപിഎഫ് കൂട്ടിച്ചേർത്തു.
"ബിഹാറിലെ നാഗ്രിഹാൾട്ടിന് സമീപമത്തുള്ള ട്രെയിൻ ക്രോസിങിനിടെയാണ് ഇവർ യാത്രക്കാരെ ആക്രമിച്ചത്. ഇവർക്കെതിരേ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മറ്റുള്ളവരെയും ഉടന്‍ കണ്ടെത്തും. അന്വേഷണം നടക്കുകയാണെന്ന്" ആർപിഎഫ് അറിയിച്ചു. സംഭവത്തിന്‍റെ വീഡിയോയും ഇവർ പങ്കുവച്ചിട്ടുണ്ട്.
ഓടുന്ന ട്രാക്കിന്‍റെ അരികിലായി യുവാക്കൾ വടികളുമായി നിൽക്കുന്ന രണ്ട് പേരെയാണ് വീഡിയോയിൽ ആദ്യം കാണുന്നത്. എന്നാൽ ഇതിനിടെ ട്രെയിൻ സ്പീഡിൽ നീങ്ങവേ ട്രെയിനിന്‍റെ വാതിലിനടുത്തായി നിൽക്കുന്നവരെ യുവാക്കൾ കൈയിലിരുന്ന വടിവച്ച് ആഞ്ഞടിക്കുകയാണ്.
അസ്വാസ്ഥ്യജനകമായ വീഡിയോ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. വീഡിയോക്കു താഴെ കമന്‍റുകളുമായി നിരവധി പേർ എത്തി. ഇവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തണമെന്നും ഇവരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്തത് നന്നായി എന്നെല്ലാം ആളുകൾ എഴുതി. “ഇത് എന്ത് തരം മാനസികാവസ്ഥയാണ്?” എന്ന് മറ്റൊരാൾ എഴുതി.
'ഒരിക്കൽ, താനും കുടുംബവും ട്രെയിനിലെ ജനറൽ കോച്ചിൽ യാത്ര ചെയ്യവെ, പെട്ടെന്ന്, ചില കുട്ടികൾ ട്രെയിനിനു നേരെ 5/6 വലിയ കല്ലുകൾ എറിഞ്ഞു. എന്‍റെ സഹോദരന്‍റെ വിരലിൽ പരുക്കേറ്റു, യാത്രക്കാരിൽ ഒരാൾക്ക് ഏറ് കൊണ്ട് ചോരവരാനും തുടങ്ങി' എന്നായിരുന്നു മറ്റൊരാളുടെ കമന്‍റ്.