
കോട്ടയം: ബൈക്ക് മോഷണ കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കൊടിത്താനം അമരഭാഗത്ത് കള്ളികാട്ടിൽ വീട്ടിൽ അഖിൽ അജി(19) എന്നയാളെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം രാത്രി കുറിച്ചി സ്വദേശിയുടെ വീട്ടുമുറ്റത്ത് വച്ചിരുന്ന മോട്ടോർ സൈക്കിൾ മോഷ്ടിച്ചു കൊണ്ടു പോവുകയായിരുന്നു.
പരാതിയെ തുടർന്ന് ചിങ്ങവനം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ വാഹന പരിശോധനയിൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ അഖിൽ അജിയെ ബൈക്കുമായി പിടികൂടുകയായിരുന്നു. മോഷണത്തിന് ശേഷം നമ്പർ പ്ലേറ്റ് ഊരി മാറ്റിയ നിലയിലായിരുന്നു ബൈക്കുമായി ഇയാളെ പൊലീസ് പിടികൂടുന്നത്. ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ ജിജു ടി.ആർ, എസ്.ഐ സജി സാരംഗ്, സി.പി.ഓ സെബി ഫ്രാൻസിസ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.