‌ആലപ്പുഴയിൽ 14 കാരനെ മർദിച്ച കേസ്: ബിജെപി നേതാവ് അറസ്റ്റിൽ

കഴുത്തിനു പരുക്കുകളുമായി പതിനാലുകാരനെ കായംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളെജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു
bjp leader arrested in alappuzha
bjp leader arrested in alappuzha

ആലപ്പുഴ: കൃഷ്ണപുരത്ത് പതിനാലുവയസുകാരനെ മർദിച്ച കേസിൽ‌ ബിജെപി പ്രാദേശിക നേതാവ് അറസ്റ്റിൽ. കാപ്പിൽ കിഴക്ക് ആലമ്പള്ളിൽ മനോജ് (45) ആണ് അറസ്റ്റിലായത്.

ആക്രിസാധനങ്ങളുമായി സൈക്കിളിൽ പോവുകയായിരുന്ന 14 കാരനെ ഞായറാഴ്ചയാണ് ഇയാൾ മർദിച്ചത്. കഴുത്തിനു പരുക്കുകളുമായി പതിനാലുകാരനെ കായംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളെജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com