
കണ്ണൂർ: ചെറുപുഴയിലെ 'അജ്ഞാതൻ' സിസിടിവിയിൽ കുടുങ്ങി. പ്രാപ്പൊയിലിലെ വീടിന്‍റെ ചുമരിൽ ചിത്രം വരയ്ക്കുന്ന ദൃശങ്ങളാണ് സിസിടിവിയിൽ പതിഞ്ഞത്. ദൃശങ്ങൾ പൊലീസിന് കൈമാറി.
ഏതാനും ദിവസങ്ങളിലായി പ്രദേശവാസികളെ ഭീതിപ്പെടുത്തിയ അജ്ഞാത മനുഷ്യനാണ് അപ്പോൾ സിസിടിവിയിൽ കുടുങ്ങിയത്. നിരവധി വീടുകളുടെ ചുമരിൽ കരികൊണ്ട് ബ്ലാക്ക്മാൻ എന്ന് എഴുതിയിരുന്നു. അതേസമയം പ്രദേശത്ത് ഒന്നിലധികം അജ്ഞാത മനുഷ്യർ ഉണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
ഓരേ സമയങ്ങളിൽ പലയിടത്തായി പ്രത്യക്ഷപ്പെടാറുണ്ടെന്നും പുലർച്ച ജനാലകളിലും വാതിലുകളിലും ശബാദമുണ്ടാക്കിയ ശേഷം ഓടിയൊഴിക്കുകയാണ് ചെയ്യുന്നതെന്നും നാട്ടുകാർ പറയുന്നു.