
തൃശൂർ: കുന്ദംകുളത്ത് സെപ്റ്റിക് ടാങ്കിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പറമ്പിലെ സെപ്റ്റിക് ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്. സ്ഥല ഉടമ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു.
പ്രദേശത്ത് താമസിച്ചിരുന്ന പ്രതീഷ് എന്ന വ്യക്തിയെ കാണാനില്ലെന്ന് പൊലീസിൽ പരാതി ലഭിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. എന്നാൽ മൃതദേഹം ആരുടേതാണെന്ന് സ്ഥീരികരിച്ചിട്ടില്ല. നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്.