കാണാതായ തായ് മോഡലിന്‍റെ മൃതദേഹം ബഹ്റൈൻ മോർച്ചറിയിൽ; ദുരൂഹത

വിഷം കലർന്ന മദ്യം കഴിച്ചാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ട്
കാണാതായ തായ് മോഡലിന്‍റെ മൃതദേഹം ബഹ്റൈൻ മോർച്ചറിയിൽ; ദുരൂഹത
Updated on

ബഹ്റൈൻ: തായ്‌ലാൻഡിൽ നിന്നും ഒരു വർഷം മുമ്പ് കാണാതായ മോഡലിന്‍റെ മൃതൃദേഹം ബഹ്റൈനിലെ മോർച്ചറിയിൽ കണ്ടെത്തി. കയ്കാൻ ക‍യ്നാകം (31) എന്ന മോഡലിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്.

തായ്വാനിൽ നിന്ന് മൂന്നു വർഷം മുമ്പാണ് കയ്കാൻ ബഹ്റൈനിൽ എത്തിയത്. അവിടെ റസ്റ്ററന്‍റിൽ ജോലി ചെയ്തിരുന്ന കയ്കാൻ സമൂഹമാധ്യമങ്ങളിൽ നിരന്തരം വിവരങ്ങൾ പങ്കുവെച്ചിരുന്നു. ബഹ്റൈനിൽ പുരുഷ സുഹൃത്തിനൊപ്പമാണ് താമസിച്ചിരുന്നനെന്ന് അവർ തന്നെ പറഞ്ഞിരുന്നു. എന്നാൽ 2023 ഏപ്രിലിലോടെ മകളെക്കുറിച്ച് വിവരമൊന്നുമില്ലെന്ന് കാട്ടി തായി എംബസിയുടെ സഹായം അഭ്യർഥിക്കുകയായിരുന്നു.

തുടർന്ന് നടത്തിയ തെരച്ചിലിൽ സൽമാനിയ മെഡിക്കൽ ക്ലോംപ്ലസിലെ മോർച്ചറിയിൽ ഒരു ഏഷ്യൻ യുവതിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നതായി ഏപ്രിൽ 18 ന് അധികൃതർ കുടുംബത്തെ അറിയിച്ചു. കാലിലെ ടാറ്റു നോക്കിയാണ് യുവതിയുടെ മൃതദേഹം കുടുംബക്കാൻ തിരിച്ചറിഞ്ഞത്. വിഷം കലർന്ന മദ്യം കഴിച്ചാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com