

വിക്രം ഭട്ട്
ന‍്യൂഡൽഹി: ബോളിവുഡ് സംവിധായകൻ വിക്രം ഭട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാൻ പൊലീസും മുംബൈ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് വിക്രം ഭട്ട് അറസ്റ്റിലായത്.
മരിച്ചുപോയ ഭാര‍്യയുടെ ജീവിതത്തെ പറ്റി ചിത്രം ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് ഇന്ദിരാ ഐവിഎഫ് ആശുപത്രിയുടെ സ്ഥാപകൻ ഡോ. അജയ് മുർദിയയുടെ കൈയിൽ നിന്നും 30 കോടി രൂപ തട്ടിയെടുത്തുവെന്ന പരാതിയെത്തുടർന്നാണ് അറസ്റ്റ്.