ടൈഗർ ഷ്രോഫിനെതിരായ വെടിവയ്പ്പ് കേസ്; പ്രതികൾ ആക്രമണത്തിന് തലേദിവസവും ആയുധ പരിശീലനം നടത്തി, കൂടുതൽ വിവരങ്ങൾ പുറത്ത്

ആയുധ പരിശീലനം എങ്ങനെയാണ് നടന്നതെന്ന് കണ്ടെത്താൻ ഹോട്ടലിലെ സിസിടിവി ദൃശ‍്യങ്ങൾ പരിശോധിച്ചുവരുകയാണ് പൊലീസ്
bolywood star tiger shroff attack case updates

രാജസ്ഥാനിൽ നിന്നും പൊലീസ് പ്രതിയെ പിടികൂടിയപ്പോൾ

Updated on: 

മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്രോഫിനെതിരായ വെടിവ‍യ്പ്പ് കേസിലെ പ്രതികൾ ആക്രമണത്തിന് ഒരു ദിവസം മുൻപ് മുംബൈയിലെ അന്ധേരിയിലുള്ള ഹോട്ടലിൽ വച്ച് ആയുധ പരിശീലനം നടത്തിയിരുന്നതായി പബ്ലിക് പ്രോസിക‍്യൂട്ടർ കോടതിയെ അറിയിച്ചു. പരിശീലനത്തിനിടെ അബദ്ധത്തിൽ വെടി പൊട്ടിയതായും അതിന്‍റെ അടയാളങ്ങൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

ആയുധ പരിശീലനം എങ്ങനെയാണ് നടന്നതെന്ന് കണ്ടെത്താൻ ഹോട്ടലിലെ സിസിടിവി ദൃശ‍്യങ്ങൾ പരിശോധിച്ചുവരുകയാണ് പൊലീസ്. ഹോട്ടലിലെ രജിസ്റ്ററും ആയുധ പരിശീലനത്തിനിടെ ഉപയോഗിച്ചതെന്ന് കരുതുന്ന വെടിയുണ്ടയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതിനോടകം കേസുമായി ബന്ധപ്പെട്ട് 10 പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്.

അധോലോക കുറ്റവാളി ലോറൻസ് ബിഷ്ണോയിയുമായി ബന്ധമുള്ളവരാണ് പ്രതികളെന്നാണ് അന്വേഷണത്തിലെ പ്രാഥമിക വിവരങ്ങൾ. ഇക്കഴിഞ്ഞ ഒക്റ്റോബർ 18ന് മുംബൈയിലെ ജുഹു പ്രദേശത്ത് വച്ചാണ് ആക്രമണമുണ്ടായത്. ടൈഗർ ഷ്രോഫ് അത്ഭുതകരമായി ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടെങ്കിലും അദ്ദേഹത്തിന്‍റെ ഡ്രൈവർക്കും ഒരു ആരാധകനും പരുക്കേറ്റിരുന്നു.

logo
Metro Vaartha
www.metrovaartha.com