പറവൂരിൽ യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു

ഷിബിനെ വടക്കേക്കര പൊലീസ് കസ്റ്റഡിയിലെടുത്തു
boyfriend killed women in paravur

പറവൂരിൽ യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു

Updated on

കൊച്ചി: നോർത്ത് പറവൂർ തുരുത്തിപ്പുറത്ത് യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു. ആലുവ ചൂണ്ടി സ്വദേശിനി സുരമ്യ (24) യെയാണ് സുഹൃത്ത് ഷിബിൻ കൊലപ്പെടുത്തിയത്.

ഷിബിനെ വടക്കേക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ രണ്ട് കൈക്കും പരുക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.

ഷിബിന്‍റെ വീട്ടിലെത്തിയതായിരുന്നു സുരമ്യ. ഇവിടെവച്ച് വാക്കുതർക്കമുണ്ടാവുകയും ഇതിനിടെ ഷിബിൻ സുരമ്യയെ കുത്തുകയുമായിരുന്നുവെന്നാണ് വിവരം.

logo
Metro Vaartha
www.metrovaartha.com