പൂൾ മത്സരത്തിൽ തോറ്റതിന് ചിരിച്ചു; 12 വയസുകാരിയെ ഉൾപ്പടെ 7 പേരെ വെടിവച്ച് കൊലപ്പെടുത്തി യുവാവ് (വീഡിയോ)

പൂൾ മത്സരത്തിൽ തോറ്റതിന് ചിരിച്ചു; 12 വയസുകാരിയെ ഉൾപ്പടെ 7 പേരെ വെടിവച്ച് കൊലപ്പെടുത്തി യുവാവ് (വീഡിയോ)

ബ്രസീലിൽ പൂൾ മത്സരത്തിൽ തോറ്റതിന് 12 വയസുകാരിയെ ഉൾപ്പടെ 7 പേരെ വെടിവച്ച് കൊലപ്പെടുത്തി യുവാവ്. ചൊവ്വാഴ്ച മറ്റോ ഗ്രോസോ എന്ന സംസ്ഥാനത്താണ് സംഭവമുണ്ടായത്. ഇയാൾ ആളുകളെ വെടിവക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

എഡ്ഗർ റിക്കാർഡോ ഡി ഒലിവേരിയ, എസെകിയാസ് സൂസ റിബെരിയോ എന്നിവരാണ് അക്രമണം നടത്തിയത്. പൂൾ ആദ്യമത്സരത്തിൽ ഒലിവേരിയ തോറ്റു. പിന്നീട് ജയിച്ച ആളും കാഴ്ചക്കാരായി നിന്നവരും ചിരിക്കാന്‍ ആരംഭിച്ചു. ഇതിൽ ദേഷ്യം തോന്നിയ ഒലിവേരിയ വാഹനത്തിൽ നിന്നും തോക്കെടുത്തു കൊണ്ടുവന്ന് വെടിയുതിർക്കുകയായിരുന്നു.

6 പേർ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിന് ശേഷം ഇരുവരും ഒളിവിലാണെന്നും അന്വേഷണം ഊർജിതമാക്കിയെന്നും പൊലീസ് അറിയിച്ചു.

Related Stories

No stories found.
logo
Metrovaartha
www.metrovaartha.com