പ്രാതല്‍ നല്‍കിയില്ല; മകൻ അമ്മയെ ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

കുട്ടി സ്റ്റേഷനില്‍ നടന്നെത്തി വിവരം പൊലീസിനോട് പറഞ്ഞ് കീഴടങ്ങുകയായിരുന്നു
പ്രാതല്‍ നല്‍കിയില്ല; മകൻ അമ്മയെ ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

ബംഗളൂരു: കര്‍ണാടകയിൽ പ്രാതല്‍ നല്‍കാത്തതിന് മകൻ അമ്മയെ കൊലപ്പെടുത്തി. കര്‍ണാടക മുല്‍ബാഗലിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. കൊലപാതകത്തിന് പിന്നാലെ കുട്ടി പൊലീസിൽ കീഴടങ്ങി.

വെള്ളിയാഴ്ച രാവിലെ ക്ലാസിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നതിനിടെ കുട്ടി അമ്മയോട് ഭക്ഷണം ആവശ്യപ്പെട്ടെങ്കിലും അത് നൽകാത്തതിനെ തുടർന്ന് ഇരുവരും വാക്കുതർക്കം ആവുകയും ഇതിനിടെ മകൻ ഇരുമ്പ് വടികൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. വാക്കു തർക്കത്തിനിടെ നീ തന്റെ മകനല്ലെന്ന് മാതാവ് പറഞ്ഞതാണ് കുട്ടിയെ ചൊടിപ്പിച്ചത്.

തലയ്ക്കടിയേറ്റ മാതാവ് സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചിരുന്നു. തുടർന്ന് കുട്ടി സ്റ്റേഷനില്‍ നടന്നെത്തി വിവരം പൊലീസിനോട് പറഞ്ഞ് കീഴടങ്ങുകയായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com