കൈക്കൂലി കേസിൽ പഞ്ചായത്ത് സെക്രട്ടറിക്ക് ഒരു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും

വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: കൈക്കൂലി വാങ്ങിയ കേസിൽ പഞ്ചായത്ത് സെക്രട്ടറിക്ക് ഒരു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. എന്‍.ആര്‍. രവിന്ദ്രനെയാണ് വിജിലന്‍സ് കോടതി ശിക്ഷിച്ചത്. വിധിച്ച് വിജിലൻസ് കോടതി. 2011ല്‍ പാലക്കാട് ‌അമ്പലപ്പാറ പഞ്ചായത്തിൽ സെക്രട്ടറിയായിരിക്കെയാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്. ഈ കേസിലാണ് ഇപ്പോൾ നടപടി. കെട്ടിട നമ്പർ അനുവദിക്കാനായി അയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ വിജിലൻസ് സംഘം പിടികൂടുകയായിരുന്നു.

മലപ്പുറത്ത് അതേസമയം, ഇന്നലെ കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ജീവനക്കാരന്‍ പിടിയിൽ. മലപ്പുറം പുളിക്കൽ പഞ്ചായത്ത് ഹെഡ് ക്ലർക്ക് സി. സുഭാഷ് കുമാറാണ് വിജിലന്‍സിന്‍റെ പിടിയിലാവുന്നത്. വീടു നിർമാണത്തിന് പെർമിറ്റ് നൽകാന്‍ 5000 രൂപ കൈക്കൂലി വാങ്ങുമ്പോഴായിരുന്നു സുഭാഷ് പിടിലാവുന്നത്. പഞ്ചായത്ത് ജീവനക്കാരന്‍ കൈക്കൂലി വാങ്ങുന്നതായി വിജിലന്‍സിനു പരാതി ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലാവുന്നത്.

Trending

No stories found.

Latest News

No stories found.