കൈക്കൂലി വാങ്ങുന്നതിനിടെ തിരുവല്ല നഗരസഭാ സെക്രട്ടറിയും ജീവനക്കാരിയും വിജിലെൻസിൻ്റെ പിടിയിൽ

തിരുവല്ല നഗരസഭാ സെക്രട്ടറി നാരായൺ സ്റ്റാലിൻ, ജീവനക്കാരിയായ ഹസീന എന്നിവരാണ് പിടിയിലായത്
കൈക്കൂലി വാങ്ങുന്നതിനിടെ തിരുവല്ല നഗരസഭാ സെക്രട്ടറിയും ജീവനക്കാരിയും വിജിലെൻസിൻ്റെ പിടിയിൽ
Updated on

തിരുവല്ല : കൈക്കൂലി വാങ്ങുന്നതിനിടെ തിരുവല്ല നഗരസഭാ സെക്രട്ടറിയും നഗരസഭാ ജീവനക്കാരിയും വിജിലെൻസിൻ്റെ പിടിയിലായി. തിരുവല്ല നഗരസഭാ സെക്രട്ടറി നാരായൺ സ്റ്റാലിൻ, ജീവനക്കാരിയായ ഹസീന എന്നിവരാണ് പിടിയിലായത്.

ഖര മാലിന്യ സംസ്കരണ കരാറുകാരനിൽ നിന്നും 25000 രുപ കൈക്കുലി വാങ്ങുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. 2024 വരെ ഖര മാലിന്യ സംസ്ക്കരണ യൂണിറ്റ് നടത്തുന്നതിനാണ് കരാർ ഉള്ളത്. മാലിന്യ പ്ലാൻ്റിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകണമെങ്കിൽ, 2 ലക്ഷം രൂപ നൽകണമെന്ന് സെക്രട്ടറി കരാറുകാരനോട് ആവശ്യപ്പെട്ടു. എന്നാൽ അത്രയും തുക നൽകാനാവില്ലെന്ന് കരാറുകാരൻ അറിയിച്ചു. തുടർന്ന് കഴിഞ്ഞ ദിവസം 25000 രുപ നൽകണമെന്ന് സെക്രട്ടറി ആവശ്യപ്പെടുകയും കരാറുകാരൻ വിവരം വിജിലെൻസിനെ അറിയിക്കുകയുമായിരുന്നു.

ഇന്ന് ഉച്ചക്ക് ശേഷം കരാറുകാരൻ കൊണ്ടുവന്ന നോട്ടുകളിൽ വിജിലൻസ് ഫിനോഫ്തലിൽ പുരട്ടി നൽകുകയും, കരാറുകാരൻ ഇത് സെക്രട്ടറിക്ക് നൽകുകയും ചെയ്തു. ഈ തുക തൻ്റെ അക്കൗണ്ടിൽ ഇടാൻ പറഞ്ഞ്.. സെക്രട്ടറി തുക ജീവനക്കാരിയായ ഹസീനയെ ഏൽപ്പിച്ചു. ഇവർ പണവുമായി പോകാനൊരുങ്ങുമ്പോൾ സ്ഥലത്തെത്തിയ വിജിലെൻ സ് സംഘം ഇരുവരെയും അറസ്റ്റ് ചെയ്തു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാളെ ഇരുവരേയും തിരുവനന്തപുരം വിജിലെൻ സ് കോടതിയിൽ ഹാജരാക്കും

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com