വാക്കുതർക്കം; സഹോദരനെ കുത്തിക്കൊന്ന യുവാവ് അറസ്റ്റിൽ

'കുടുംബവഴക്കാണു കൊലപാതകത്തിൽ കലാശിച്ചത്'
വാക്കുതർക്കം; സഹോദരനെ കുത്തിക്കൊന്ന യുവാവ് അറസ്റ്റിൽ
Updated on

കാസർകോഡ്: കാസർകോഡ് മഞ്ചേശ്വരത്ത് സഹോദരനെ കുത്തിക്കൊന്ന യുവാവ് അറസ്റ്റിൽ. മഞ്ചേശ്വരം സ്വദേശി ജയറാമാണ് അറസ്റ്റിലായത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പ്രഭാകരനാണു കൊല്ലപ്പെട്ടത്. കുടുംബവഴക്കാണു കൊലപാതകത്തിൽ കലാശിച്ചത്.

ഇന്നു പുലർച്ചെയാണ് സംഭവം നടന്നത്. സഹോദരങ്ങളായ ജയറാമും പ്രഭാകരനും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. തുടർന്ന് സഹോദരങ്ങൾ തമ്മിൽ തർക്കിക്കുകയും, ചേട്ടൻ അനുജനെ കുത്തികൊലപ്പെടുത്തുകയുമായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com