
തിരുവനന്തപുരം : ജില്ലയിലെ കല്ലറ ഭരതന്നൂരിൽ സഹോദരിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച് സഹോദരൻ. ഭരതന്നൂർ സ്വദേശി ഷീലയെയാണ് സഹോദരൻ സത്യൻ വെട്ടി പരിക്കേൽപ്പിച്ചത്. വെട്ടുകത്തി ഉപയോഗിച്ചായിരുന്നു ആക്രമണം.
അമ്മയെ സംരംക്ഷിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് അതിക്രത്തിലേക്ക് നയിച്ചത്. ഷീലയുടെ കഴുത്തിനും കാലിനും കൈക്കുമാണ് വെട്ടേറ്റിരിക്കുന്നത്. സാരമായ പരിക്കേറ്റ യുവതിയെ നാട്ടുകാർ ചേർന്ന് തിരുവനന്തപുരം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. സഹോദരനായ സത്യനെ പൊലീസ് കസ്റ്റഡിയിലെടുത്തു