
കൊച്ചിയിൽ ഒമ്പതാം ക്ലാസുകാരൻ ഏഴാം ക്ലാസുകാരിയായ സഹോദരിയെ പീഡിപ്പിച്ചതായി പരാതി
കൊച്ചി: കൊച്ചിയിൽ ഒമ്പതാം ക്ലാസുകാരൻ ഏഴാം ക്ലാസുകാരിയായ സഹോദരിയെ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ പാലാരിവട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. എന്നാൽ പെൺകുട്ടി ആരോടും വിവരം പറഞ്ഞിരുന്നില്ല. തുടർന്ന് അടുത്തിടെ പെൺകുട്ടി കൂട്ടുകാരിയോട് വിവരം പറയുകയായിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് സ്കൂൾ അധികൃതർ വിവരം ശിശുക്ഷേമ സമിതിയിൽ അറിയിക്കുകയും ശിശുക്ഷേമ സമിതി പൊലീസിൽ പരാതി നൽകുകയുമായിരുന്നു.