മയിലിനെ വെടിവെച്ച് കൊന്ന് പാചകംചെയ്തു; പാലക്കാട് സഹോദരങ്ങൾ അറസ്റ്റിൽ

വേട്ടയ്ക്കായി ഉപയോഗിച്ച തോക്കും മറ്റ് ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്
രാജേഷ്, രമേഷ്
രാജേഷ്, രമേഷ്

പാലക്കാട്: മയിലിനെ വെടിവെച്ച് കൊന്ന് പാചകം ചെയ്ത് ഭക്ഷിച്ച കേസിൽ സഹോദരങ്ങളെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പുഴ പാലക്കയം കുണ്ടെപൊട്ടി പടിഞ്ഞാറെവീട്ടിൽ രാജേഷ് (41), രമേഷ് (41) എന്നിവരാണ് അറസ്റ്റിലായത്.

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇരുവരുടെയും വീടുകളിൽ നടത്തിയ പരിശോധനയിൽ പാചകം ചെയ്ത നില‍യിൽ മയിലിറച്ചി കണ്ടെത്തുകയായിരുന്നു. വേട്ടയ്ക്കായി ഉപയോഗിച്ച തോക്കും മറ്റ് ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Trending

No stories found.

Latest News

No stories found.