

എൻജിനീയറിങ് വിദ്യാർഥി ആത്മഹത്യ ചെയ്തു
representative image
ഹൈദരാബാദ്: കോളെജ് കെട്ടിടത്തിന്‍റെ അഞ്ചാം നിലയിൽ നിന്ന് ചാടി എൻജിനീയറിങ് വിദ്യാർഥി ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ ഗച്ചിബൗളിയിൽ ശനിയാഴ്ചയാണ് സംഭവം.
ഗൗച്ചിബൗളിയിലെ ഇന്‍റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിൽ മൂന്നാം വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയായ തെലങ്കാനയിലെ ഖമ്മം സ്വദേശി അഭിരൂപ് (20) ആണ് ജീവനൊടുക്കിയത്. തന്‍റെ സുഹൃത്തുക്കൾക്ക് മൊബൈൽ ഫോൺ വഴി സന്ദേശം അയച്ചശേഷമാണ് അഭിരൂപ് ആത്മഹത്യ ചെയ്തത്. വ്യക്തിപരമായ കാരണത്താലാണ് വിദ്യാർഥി ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ഹൈദരാബാദ് പൊലീസ് കേസെടുത്തു.