കോഴിക്കോട് വയലിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്

കോഴിക്കോട് വയലിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
Updated on

കോഴിക്കോട്: കൊയിലാണ്ടിയിലെ വയലിൽ നിന്ന് കണ്ടെത്തിയ മൃതദേഹം ആരുടെതാണെന്ന് തിരിച്ചറിഞ്ഞു. വൈപ്പിൻ സ്വദേശി രാജീവിന്‍റേതാണ് മൃതദേഹം. പെയിന്‍റിങ് തൊഴിലാളിയായ ഇയാളെ കഴിഞ്ഞ ഒരാഴ്ചയായിട്ട് കാണാനില്ലായിരുന്നു. ഭാര്യയാണ് മൃതദേഹ ഭാഗങ്ങൾ തിരിച്ചറിഞ്ഞത്. എന്നാൽ മരണകാരണം വ്യക്തമല്ല. ഫൊറൻസിക് പരിശോധനയ്ക്കു ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഊരള്ളൂർ നടുവണ്ണൂരിലെ വയലിനോട് ചേർന്നാണ് മൃതദേഹത്തിന്‍റെ ഭാഗങ്ങൾ കണ്ടെത്തിയത്. രാവിലെ നാട്ടുകാരാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് പൊലിസിനെ വിവരമറിയിച്ചത്. പിന്നീട് പൊലീസും ഫോറൻസിക് വിഭാഗവും ചേർന്ന് ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് കത്തിക്കരിഞ്ഞ നിലയിൽ ബാക്കി ശരീരഭാഗങ്ങൾ കൂടി കണ്ടെത്തിയത്.

വയലിൽ പുല്ലു വളർന്നതിനാൽ ഇറങ്ങി പരിശോധിക്കാൻ ആകാത്ത അവസ്ഥ‍യായിരുന്നു. കാലും അരയ്ക്കു മുകളിലേക്കുള്ള ഭാഗവും വേർപ്പെട്ട നിലയിലാണ്. മരണപ്പെട്ടയാളുടേതെന്ന് അനുമാനിക്കുന്ന ചെരിപ്പും വസ്ത്രങ്ങളു കണ്ടെത്തിയിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com