1,500 രൂപയ്ക്ക് ആവശ‍്യക്കാർക്ക് നൽകും; എംഡിഎംഎയും, കഞ്ചാവുമായി ബസ് കണ്ടക്റ്റർ പിടിയിൽ

മാവേലിക്കര വള്ളികുന്നം സ്വദേശി സുജിത്താണ് എക്സൈസിന്‍റെ പിടിയിലായത്
bus conductor caught with mdma and cannabis alappuzha

സുജിത്ത്

Updated on

ആലപ്പുഴ: എംഡിഎംഎയും കഞ്ചാവുമായി ബസ് കണ്ടക്റ്റർ പിടിയിൽ. മാവേലിക്കര വള്ളികുന്നം സ്വദേശി സുജിത്ത് (28) ആണ് പിടിയിലായത്. മൂന്നു പൊതി എംഡിഎംഎയും ഒരു പൊതി കഞ്ചാവും ഇയാളിൽ നിന്നും എക്സൈസ് കണ്ടെടുത്തു.

കായംകുളം കെപി റോഡിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കായംകുളം പന്തളം റൂട്ടിലോടുന്ന സ്വകാര‍്യ ബസിലെ കണ്ടക്റ്ററായിരുന്ന പ്രതി 1,500 രൂപയ്ക്കാണ് ലഹരി വസ്തുക്കൾ ആവശ‍്യക്കാർക്ക് വിൽപ്പന നടത്തിയിരുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com