7 കിലോമീറ്ററിന് ഇടയിൽ 8 തവണ ഫോൺ കോൾ; ദൃശ്യങ്ങൾ വൈറൽ; കർശന നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്

7 കിലോമീറ്ററിന് ഇടയിൽ 8 തവണ ഫോൺ കോൾ; ദൃശ്യങ്ങൾ വൈറൽ; കർശന നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്

കോഴിക്കോട്: മൊബൈൽ ഫോണിൽ സംസാരിച്ച് അപകടകരമായ രീതിയിൽ ബസ് ഓടിച്ച ഡ്രൈവർക്കെതിരെ കർശന നടപടി സ്വീകരിക്കാനൊരുങ്ങി എം വി ഡി. നാളെ രാവിലെ 10 മണിക്ക് മുമ്പായി ഫറോക്ക് ജോയിന്‍റ് ആർടിഓയുടെ മുന്നിൽ ഹാജരാകാൻ നിർദേശം നൽകി. ഡ്രൈവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജോയിന്‍റ് ആർടിഒ അറിയിച്ചു.

ഇന്നലെ ഉച്ചയോടാണ് സംഭവം. കോഴിക്കോട്- പരപ്പനങ്ങാടി റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവറാണ് അപകടകരമായ രീതിയിൽ ബസ് ഓടിച്ചത്. 7 കിലോമീറ്ററിന് ഇടയിൽ 8 തവണ ഫോൺ ചെയ്ത് സാഹസികമായി ഡ്രൈവർ ബസ് ഓടിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. യാത്രക്കാരാണ് ചിത്രങ്ങൾ പകർത്തിയത്. തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തത്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com