ഡൽഹിയിൽ വ‍്യവസായി വെടിയേറ്റ് മരിച്ചു

മുൻ വൈര‍ാഗ‍്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം
Businessman shot dead in Delhi

ഡൽഹിയിൽ വ‍്യവസായി വെടിയേറ്റ് മരിച്ചു

representative image

Updated on

ന‍്യൂഡൽഹി: ഡൽഹിയിൽ വ‍്യവസായി വെടിയേറ്റ് മരിച്ചു. 50കാരനായ രാജ്കുമാർ ആണ് മരിച്ചത്. ഡൽഹിയിലെ പശ്ചിം വിഹാറിൽ വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു സംഭവം.

തന്‍റെ എസ്‌യുവി വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന രാജ്കുമാറിന് നേരെ വിവിധ വാഹനങ്ങളിലെത്തിയ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. ‌

വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരുക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മുൻ വൈര‍ാഗ‍്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തിൽ കേസെടുത്തതായി പൊലീസ് അറിയിച്ചു. രാജ്‌കുമാർ വാഹനത്തിനുള്ളിൽ ചോരയിൽ കുളിച്ചു കിടക്കുന്ന വീഡിയോ ഇതിനിടെ സമൂഹമാധ‍്യമങ്ങളിൽ പ്രചരിച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com