ആലുവ റൂറൽ എസ്‌പിയുടെ വീടിനു സമീപത്തു നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി

അതിഥി തൊഴിലാളികളിലേക്കാണ് പൊലീസ് അന്വേഷണം നീളുന്നത്
Cannabis plant found near Aluva Rural SP's house

ആലുവ റൂറൽ എസ്‌പിയുടെ വീടിനു സമീപത്തു നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി

representative image

Updated on: 

ആലുവ: ആലുവ റൂറൽ എസ്‌പിയുടെ വീടിനു സമീപത്തെ പറമ്പിൽ നിന്ന് രണ്ടര മീറ്റർ പൊക്കമുള്ള കഞ്ചാവ് ചെടി എക്‌സൈസ് സംഘം കണ്ടെത്തി. തോട്ടക്കാട്ടുകര മേഖല കഞ്ചാവ് ചെടി വളർത്തു കേന്ദ്രം, ഒരു മാസത്തിനിടെ പത്തോളം കഞ്ചാവ് ചെടികൾ ഈ മേഖലയിൽ നിന്നും കണ്ടെത്തി.

അതിഥി തൊഴിലാളികളിലേക്കാണ് പൊലീസ് അന്വേഷണം നീളുന്നത്. അയൽവാസികൾ വിവരം നൽകിയ പ്രകാരം എക്സൈസ് അധികൃതർ സ്ഥലത്തു എത്തി കഞ്ചാവ് ചെടികൾ കൊണ്ടുപോയി , ആളൊഴിഞ്ഞ വീട്ടിൽ രാത്രി സമയങ്ങളിൽ സാമൂഹ്യ വിരുദ്ധർ ഇവിടെ തമ്പടിക്കാറുണ്ട് എന്ന് നാട്ടുകാർ പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com