
വാളയാറിൽ വൻ കഞ്ചാവ് വേട്ട; പ്രതി പിടിയിൽ
പാലക്കാട്: ബംഗളൂരുവിൽ നിന്നും എറണാകുളത്തേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ചയാൾ പിടിയിൽ. മലപ്പുറം തിരൂർ സ്വദേശിയായ അരുൺ സി.പി.യെയാണ് വാളയാറിൽ വച്ച് എക്സൈസ് പിടികൂടിയത്. 7 കിലോ കഞ്ചാവ് ഇയാളിൽ നിന്നും പിടിച്ചെടുത്തു.
വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെയായിരുന്നു ബസിൽ കഞ്ചാവുമായി പ്രതി പിടിയിലായത്. സംഭവത്തിൽ തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.