500, 1000 രൂപ നിരക്കിൽ വിദ‍്യാഭ‍്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന; പ്രതി പിടിയിൽ

അസം സ്വദേശിയായ റബിൻ മണ്ഡലാണ് പൊലീസിന്‍റെ പിടിയിലായത്
Cannabis sold at educational institutions for Rs 500-1000; accused arrested

500,1000 രൂപ നിരക്കിൽ വിദ‍്യാഭ‍്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന; പ്രതി പിടിയിൽ

file
Updated on

കൊച്ചി: എറണാകുളം ജില്ലയിലെ വിദ‍്യാഭ‍്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വിദ‍്യാർഥികൾക്ക് കഞ്ചാവ് വിൽപ്പന നടത്തിയിരുന്നയാൾ പിടിയിൽ. അസം സ്വദേശിയായ റബിൻ മണ്ഡലാണ് പൊലീസിന്‍റെ പിടിയിലായത്.

500,1000 രൂപ നിരക്കിൽ പൊതികളിലായാണ് ഇയാൾ വിദ‍്യാർഥികൾക്ക് കഞ്ചാവ് എത്തിച്ചിരുന്നത്. പെരുമ്പാവൂരിൽ എഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

പെരുമ്പാവൂരിലെ ഭായ് കോളനി കേന്ദ്രീകരിച്ച് ഇയാൾ പ്രവർത്തിച്ചു വരുകയായിരുന്നു.

കഴിഞ്ഞ ദിവസം പൊലീസ് ലഹരി ഉപയോഗിച്ചതിന് നെല്ലിക്കുഴി ഭാഗത്ത് നിന്നും വിദ‍്യാർഥികളെ പിടികൂടിയിരുന്നു. ഇവരിൽ നിന്നും കിട്ടിയ വിവരത്തെ തുടർന്നാണ് റബിൻ മണ്ഡലിലേക്ക് അന്വേഷണം എത്തിയത്.

പൊലീസ് പിടികൂടിയപ്പോൾ ഇയാളുടെ കൈവശം 9 കിലോ കഞ്ചാവ് ഉണ്ടായിരുന്നു. ജില്ലയിലെ പ്രധാനപ്പെട്ട കോളെജുകളിലെല്ലാം ഇയാൾ കഞ്ചാവ് എത്തിച്ചിരുന്നതായാണ് വിവരം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com