

പ്രതീകാത്മക ചിത്രം
അട്ടപ്പാടി: തമിഴ്നാട് അതിർത്തിക്ക് സമീപത്തെ മുള്ളിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. ഞായറാഴ്ച വൈകിട്ടാണ് മൂന്നോടെയാണ് സംഭവം.
തമിഴ്നാട് സ്വദേശികളായ രാജ് കണ്ണൻ, ഭോജൻ, രാധിക എന്നിവരാണ് മരിച്ചത്. മരണവീട്ടിൽ പോയി മടങ്ങവേ ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. കേരള-തമിഴ്നാട് പൊലീസുകൾ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്.