5 വയസുകാരിയെ ബലാത്സംഗം ചെയ്തതിന് 7 വയസുകാരനെതിരെ കേസ്

7 വയസുകാരനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
Symbolic image
Symbolic image
Updated on

ഉത്തർപ്രദേശ്: കാൺപൂരിൽ 5 വയസുകാരിയെ ബലാത്സംഗം ചെയ്തതിന് 7 വയസുകാരനെതിരെ കേസ്. ഉത്തർപ്രദേശിലെ കാൺപൂർ ദേഹാത് ജില്ലയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം.

കളിക്കാന്‍ പോയ മകളെ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടതായി 5 വയസുകാരിയുടെ അമ്മ പൊലീസിനെ സമീപിക്കുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ 7 വയസുകാരനെതിരെ അക്ബർപൂർ പൊലീസ് കേസെടുത്തു.

2 കുട്ടികളെയും ജില്ലാ ആശുപത്രിയിൽ പരിശോധനയ്ക്ക് അയക്കുകയും മെഡിക്കൽ റിപ്പോർട്ടിൽ ബലാത്സംഗം നടന്നതായി സ്ഥിരീകരിക്കുകയും ചെയ്തു. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ ഐപിസി സെക്ഷൻ 376, പോക്‌സോ ആക്‌ട് എന്നിവ പ്രകാരം പൊലീസ് ചൊവ്വാഴ്ച എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

കുട്ടി ഉൾപ്പെട്ട കേസായതിനാൽ ജാഗ്രതയോടെയാണ് ഈ കേസ് കൈകാര്യം ചെയ്യുന്നതെന്ന് ഇൻസ്‌പെക്ടർ സതീഷ് സിംഗ് പറഞ്ഞു. 7 വയസ്സിന് താഴെയുള്ള ഒരു കുട്ടി കുറ്റകൃത്യം ചെയ്താൽ അത് ക്രിമിനൽ കുറ്റകൃത്യത്തിന്‍റെ വിഭാഗത്തിൽ പെടുത്താനാകില്ലെങ്കിലും നിയമോപദേശം ലഭിച്ച ശേഷം കേസിൽ തുടർനടപടി സ്വീകരിക്കൂമെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com