ബിജെപി സ്ഥാനാർഥിയെ വരവേൽക്കാൻ പടക്കം പൊട്ടിച്ചു; വീടുകൾ കത്തിനശിച്ചതിന് 3 പേർക്കെതിരേ കേസ്

റിട്ട.ഗതാഗത വകുപ്പ് ഉദ്യോഗസ്ഥൻ പക്കിരിസ്വാമിയുടെ വീടിനാണ് ആദ്യം തീപിടിച്ചത്
ബിജെപി സ്ഥാനാർഥിയെ വരവേൽക്കാൻ പടക്കം പൊട്ടിച്ചു; വീടുകൾ കത്തിനശിച്ചതിന് 3 പേർക്കെതിരേ കേസ്

ചെന്നൈ: നാഗപട്ടണത്ത് ബിജെപി സ്ഥാനാർഥിയെ വരവേൽക്കാൻ പടക്കം പൊട്ടിക്കുന്നതിനിടെ തീപ്പൊരി വീണ് വീട് കത്തിനശിച്ച സംഭവത്തിൽ മൂന്ന് ബിജെപി പ്രവർത്തകർക്കെതിരെ കേസെടുത്തു. ബിജെപി സ്ഥാനാർഥി എസ്.ജി.എം രമേശിന്‍റെ പ്രചാരണത്തിനിടെയാണ് സംഭവം.

റിട്ട.ഗതാഗത വകുപ്പ് ഉദ്യോഗസ്ഥൻ പക്കിരിസ്വാമിയുടെ വീടിനാണ് ആദ്യം തീപിടിച്ചത്. തുടർന്ന് സമീപത്തെ വീട്ടിലേക്കും തീപടരുകയായിരുന്നു. അഗ്നിരക്ഷാ സേന ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തീ അണച്ചത്. വീടിനുള്ളിലുള്ളവർ ഉടൻ തന്നെ പുറത്തേക്കിറങ്ങി ഓടിയതിനാലാണ് വൻദുരന്തം ഒഴിവായത്. പത്ത് ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായെന്ന വീട്ടുടമസ്ഥന്‍റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com