

പി. ശിവദാസ്
കണ്ണൂർ: മദ‍്യപിച്ച് വാഹനമോടിച്ചതിന് പൊലീസ് ഉദ‍്യോഗസ്ഥനും നടനുമായ പി. ശിവദാസിനെതിരേ കേസെടുത്തു. മട്ടന്നൂർ പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി കണ്ണൂരിലെ എടയന്നൂരിലുണ്ടായ അപകടത്തിലാണ് ശിവദാസനെതിരേ കേസെടുത്തിരിക്കുന്നത്.
ദിലീഷ് പോത്തന്‍റെ സംവിധാനത്തിൽ ഫഹദ് ഫാസിൽ മുഖ‍്യ വേഷത്തിലെത്തിയ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ പൊലീസ് വേഷത്തിലൂടെ ശിവദാസ് ഏറെ പ്രേക്ഷക പ്രതികരണം നേടുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. പിന്നീട് ആൻഡ്രോയിഡ് കുഞ്ഞപ്പൻ, ഫ്രഞ്ച് വിപ്ലവം, ഓട്ടർഷ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.