

ഗോപു പരമശിവൻ
കൊച്ചി: പങ്കാളിയെ മർദിച്ചതിന് യുവമോർച്ച ജില്ലാജനറൽ സെക്രട്ടറി ഗോപു പരമശിവനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗോപുവിനെതിരേ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ഗോപുവും പെൺകുട്ടിയും 5 വർഷമായി ഒരുമിച്ചാണ് താമസം.
പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി ഗോപു വ്യാഴാഴ്ച മരട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
പെൺകുട്ടിയെ കണ്ടെത്തിയ പൊലീസ് വെളളിയാഴ്ച സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിക്കുകയായിരുന്നു. രാവിലെ സ്റ്റേഷനിലെത്തിയ പെൺകുട്ടി, ഗോപുവിന്‍റെ പീഡനവിവരം പൊലീസിനോട് വെളിപ്പെടുത്തിയത്.
പുറത്തു പോകാൻ സമ്മതിക്കാതെ മുറിയിൽ പൂട്ടിയിടുകയും, ക്രൂരമായി മർദിക്കാറുണ്ടെന്നും പൊലീസിൽ മൊഴി നൽകി. പെൺകുട്ടി വിവാഹമോചിതയാണ്. പെൺകുട്ടിയുടെ ആദ്യ ബന്ധത്തിലെ കുട്ടികളെ കൊല്ലുമെന്ന് ഗോപു ഭീഷണിപ്പെടുത്തിയതായും ഇവർ പൊലീസിനെ അറയിച്ചു.