വിയ്യൂർ ജയിലിലെ അക്രമം: കൊടി സുനിക്കെതിരെ വധശ്രമത്തിന് കേസ്

കമ്പി അടക്കമുള്ള ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം
Kodi Suni, Viyyur Jail
Kodi Suni, Viyyur Jail

തൃശൂർ: വിയ്യൂർ അതിസുരക്ഷാ ജയിലിലുണ്ടായ സംഘർഷത്തിൽ കൊടി സുനി ഉൾപ്പെടെ പത്തു തടവുകാർക്കെതിരേ കേസ്. വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ, കലാപ ആഹ്വാനം എന്നീ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ആക്രമണത്തിൽ നാലു ജീവനക്കാർക്കും ഒരു തടവുകാരനും പരുക്കേറ്റിരുന്നു.

ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. ഭക്ഷണ വിതരണത്തെച്ചൊല്ലി കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘം എതിർ സംഘത്തെ ആക്രമിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ജയിൽ ഉദ്യോഗസ്ഥർ മർദനമേറ്റ തിരുവനന്തപുരം സംഘത്തെ ജയിയിലേക്ക് മാറ്റി.

എന്നാൽ പ്രശ്നം ഒത്തുതീർപ്പാക്കാനുള്ള ശ്രമത്തിനിടയിൽ കിട്ടുണ്ണിയെന്ന തടവുകാരൻ കൈകൊണ്ടു ഓഫീസിലെ ചില്ലു തകർക്കുകയും, പിന്നാലെത്തിയ സുനിയും കൂട്ടരും ഗാർഡ് റൂം തല്ലി തകർക്കുകയായിരുന്നു. കമ്പി അടക്കമുള്ള ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം. പിന്തിരിപ്പിക്കാൻ ശ്രമിച്ച 3 ജയിൽ ഉദ്യോഗസ്ഥർക്കും പരുക്കേറ്റു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com