പ്രായപൂർത്തിയാകാത്ത അഞ്ച് പെൺകുട്ടികളെ പീഡിപ്പിച്ചു; മുൻ പത്രമുടമയ്ക്ക് 10 ജീവപര്യന്തം തടവ്

പോക്സോ നിയമത്തിലെയും ഇന്ത്യൻ ശിക്ഷാനിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരം വിധിച്ച ശിക്ഷകളിൽ എട്ടെണ്ണം മരണംവരെ തടവാണ്
Case involving the abuse of five minor girls; former newspaper owner sentenced to 10 life terms.

പ്രായപൂർത്തിയാകാത്ത അഞ്ച് പെൺകുട്ടികളെ പീഡിപ്പിച്ച കേസ്; മുൻ പത്രമുടമയ്ക്ക് 10 ജീവപര്യന്തം തടവ്

Updated on: 

ഭോപ്പാൽ: പ്രായപൂർത്തിയാകാത്ത അഞ്ച് പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസിൽ ഭോപ്പാലിലെ മുൻ പത്രമുടമയ്ക്ക് 10 ജീവപര്യന്തം തടവുശിക്ഷ. പ്യാരേ മിയാൻ (78) ആണ് പ്രത്യേക പോക്സോ കോടതി ശിക്ഷ വിധിച്ചത്. കൂടാതെ 77.64 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.

പോക്സോ നിയമത്തിലെയും ഇന്ത്യൻ ശിക്ഷാനിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരം വിധിച്ച ശിക്ഷകളിൽ എട്ടെണ്ണം മരണംവരെ തടവാണ്. മറ്റു രണ്ടെണ്ണം ജീവപര്യന്തം തടവുമാണ്. എല്ലാ ശിക്ഷകളും ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. കേസിൽ കൂട്ടുപ്രതിയായ റാബിയയ്ക്ക് 20 വർഷം തടവുശിക്ഷ വിധിച്ചു.

2014 മുതലാണ് പ്രതി പീഡനം നടത്തിയിരുന്നത്. പ്രതിമാസം 10,000 രൂപ ശമ്പളത്തിൽ വീട്ടിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്താണ് പെൺകുട്ടികളെ വലയിലാക്കിയിരുന്നത്. പിന്നീട് ഇവരെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. റാബിയ കുറ്റകൃത്യങ്ങൾക്ക് സഹായം നൽകിയെന്നും പ്രോസിക്യൂഷൻ പറഞ്ഞു.

2020 ജൂലൈ 11നാണ് സംഭവം പുറത്തറിയുന്നത്. കൗൺസലിങ്ങിനിടെ ഒരു പെൺകുട്ടി ഭോപ്പാലിലെ ഷാഹ്പുര മേഖലയിലുള്ള ഫ്ലാറ്റിലേക്ക് പിറന്നാൾ ആഘോഷത്തിന്‍റെ പേരിൽ തന്നെ ക്ഷണിച്ചുകൊണ്ടുപോയതായി വെളിപ്പെടുത്തി. അവിടെവച്ച് മദ്യം കുടിക്കാൻ നിർബന്ധിക്കുകയും പ്യാരേ മിയാൻ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതായി പെൺകുട്ടി മൊഴി നൽകി. തുടർന്ന് സമാനമായ രീതിയിൽ ചൂഷണത്തിനിരയായ മറ്റു പെൺകുട്ടികളും വിവരങ്ങൾ വെളിപ്പെടുത്തി. കുറ്റം തെളിഞ്ഞതിനെ തുടർന്നാണ് കോടതി പ്യാരേ മിയാന് 10 ജീവപര്യന്തം തടവുശിക്ഷ വിധിച്ചതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ പി.എൻ. സിങ് രാജ്പുത് പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com