കറുകച്ചാലിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ: 2 പേർ അറസ്റ്റിൽ

ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരണപ്പെടുകയായിരുന്നു
കറുകച്ചാലിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ: 2 പേർ അറസ്റ്റിൽ

കോട്ടയം: കറുകച്ചാലിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാൽ ചമ്പക്കര ഉമ്പിടി ഭാഗത്ത് മംഗലത്തുപുതുപ്പറമ്പിൽ വീട്ടിൽ വിഷ്ണു വിജയൻ(24), ഉമ്പിടി ഭാഗത്ത് ഉള്ളാട്ട് വീട്ടിൽ സെബാസ്റ്റ്യൻ ഫിലിപ്പ് (44) എന്നിവരെയാണ് കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവർ ഇരുവരും ചേർന്ന് ഞായറാഴ്ച രാത്രി 9.15 ന് ഉമ്പിടി കോളനിക്ക് സമീപമുള്ള റബർ തോട്ടത്തിൽ വച്ച് ബിനു എന്ന യുവാവിനെ കല്ലുകൊണ്ട് ഇടിക്കുകയും കയ്യിൽ കരുതിയിരുന്ന വാളുകൊണ്ട് വെട്ടുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരണപ്പെടുകയായിരുന്നു. തുടർന്ന് കറുകച്ചാൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും എസ്.എച്ച്.ഓ മഹേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

പ്രതികളായ വിഷ്ണുവിനും സെബാസ്റ്റ്യനും ബിനുവിനോട് മുൻ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ ഇരുവരും ചേർന്ന് ബിനുവിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com