അടൂരിൽ പ്ലസ് ടു വിദ‍്യാർഥിനിയെ പീഡിപ്പിച്ച കേസ്; മന്ത്രവാദി പിടിയിൽ

നൂറനാട് പൊലീസാണ് പ്രതിയെ പിടികൂടിയത്
Case of molestation of a Plus Two student in Adoor; Witch arrested
അടൂരിൽ പ്ലസ് ടു വിദ‍്യാർഥിനിയെ പീഡിപ്പിച്ച കേസ്; മന്ത്രവാദി പിടിയിൽ
Updated on

പത്തനംതിട്ട: അടൂരിൽ പ്ലസ് ടു വിദ‍്യാർഥിനിയെ പീഡിപ്പിച്ച കേസിൽ മന്ത്രവാദി അറസ്റ്റിൽ. തങ്ങൾ എന്ന് വിളിക്കുന്ന ആദിക്കാട്ടുകുളങ്ങര സ്വദേശി ബദർ സമൻ (62) ആണ് പിടിയിലായത്. നൂറനാട് പൊലീസാണ് പ്രതിയെ പിടികൂടിയത്. ഏഴാം ക്ലാസിൽ പഠിക്കുന്ന സമയത്ത് പഠനത്തിൽ ശ്രദ്ധയില്ലെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കളാണ് പെൺകുട്ടിയെ ഇയാളുടെ അടുത്ത് എത്തിച്ചത്.

അവിടെവച്ച് പ്രതി പെൺകൂട്ടിയെ ചൂഷണത്തിനിരയാക്കിയെന്നാണ് കേസ്. 9 പ്രതികളുള്ള കേസിൽ നാലുപേർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. അടൂർ പൊലീസ് ഏറ്റെടുത്ത കേസ് നൂറനാട് പൊലീസിന് കൈമാറുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com