

പി. വിജയൻ
ആലുവ: സംസ്ഥാന അഡീഷണൽ ഡയറക്റ്റർ ജനറൽ ഒഫ് പൊലീസ് പി. വിജയൻ ഐപിഎസിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് നൽകിയ പരാതിയിൽ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്കെതിരെ സൈബർ ക്രൈം പൊലീസ് കേസെടുത്തു.
ആലുവ തോട്ടക്കാട്ടുകര സ്വദേശിയും യൂത്ത് കോൺഗ്രസ് ആലുവ മണ്ഡലം വൈസ് പ്രസിഡന്‍റുമായ തരുണ്‍ ജെറോം നൽകിയ പരാതിയിലാണ് നടപടി. പരാതിയിൽ പരാമർശിച്ചിട്ടുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ വഴി അപകീർത്തികരമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ചതായാണ് ആരോപണം.
ഇതുമായി ബന്ധപ്പെട്ട് സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്റ്റർ സുധീഷ് കുമാർ എസ്. എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഐടി ആക്ട് 67, ഭാരതീയ ന്യായ സംഹിതയിലെ 296-ാം വകുപ്പ് എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.