കോടതി വളപ്പിൽ റീൽസ് ചിത്രീകരണം; കൊലക്കേസ് പ്രതിക്കെതിരേ കേസെടുത്തു

കരുനാഗപ്പള്ളി ജിം സന്തോഷ് വധക്കേസിലെ മുഖ‍്യപ്രതി അലുവ അതുലിനും സംഘത്തിനുമെതിരേയാണ് കേസെടുത്തിരിക്കുന്നത്
Filming of reels on court premises; Case registered against murder case accused

അലുവ അതുൽ

Updated on

കൊല്ലം: കോടതി വളപ്പിൽ കൊലക്കേസ് പ്രതിയും സംഘവും റീൽസ് ചിത്രീകരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. ജഡ്ജിയുടെ പരാതിയിൽ കരുനാഗപ്പള്ളി ജിം സന്തോഷ് വധക്കേസിലെ മുഖ‍്യപ്രതി അലുവ അതുലിനും സംഘത്തിനുമെതിരേയാണ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. അലുവ അതുലും സംഘവും കോടതി വളപ്പിൽ റീൽസ് ചിത്രീകരിക്കുകയായിരുന്നു. റീൽസുകൾ സമൂഹമാധ‍്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ജഡ്ജി പരാതി നൽകിയത്. ജിം സന്തോഷ് വധക്കേസുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ഏപ്രിൽ 16നായിരുന്നു അലുവ അതുൽ അറസ്റ്റിലായത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com