കണ്ണൂരിൽ 8-ാം ക്ലാസുകാരിയുടെ ആത്മഹത്യ; 2 അധ്യാപകർക്കതിരെ കേസെടുത്തു

കണ്ണൂരിൽ 8-ാം ക്ലാസുകാരിയുടെ ആത്മഹത്യ; 2 അധ്യാപകർക്കതിരെ കേസെടുത്തു
Updated on

കണ്ണൂർ: പെരളശ്ശേരിയിൽ എട്ടാംക്ലാസ് വിദ്യാർഥിയുടെ ആത്മഹത്യയിൽ രണ്ട് അധ്യാപകർക്കതിരെ പൊലീസ് കേസെടുത്തു. പെരളശ്സേരി എ കെ ജി ഗവ. ഹ.ർസെക്കൻഡറി സ്കൂളിലെ വിദ്യർഥിനി റിയ പ്രവീണിന്‍റെ മരണത്തിലാണ് ക്ലാസ് അധ്യാപിക സോജ, കായികാധ്യാപകൻ രാഗേഷ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തത്.

ആത്മഹത്യ പ്രരണക്കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ വ്യാഴ്ചയാണ് റിയ  അധ്യാപികയുടെയും സഹപാഠിയുടെയും പേരിൽ ആത്മഹത്യക്കുറിപ്പെഴുതി ജീവനൊടുക്കിയത്. കിടപ്പു മുറിയിലെ ജനാലയിൽ ഷാൾ കുരുക്കി ആത്മഹത്യ ചെയ്യുകയായിരുന്നു. അധ്യാപിക ശകാരിച്ചതിൽ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്ന ആരോപണം ഉയർന്നിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com