ചിത്രപ്രിയയുടെ മരണം; സിസിടിവി ദൃശ്യം നിർണായകമായി, അലൻ കുറ്റം സമ്മതിച്ചു

പ്രകോപനത്തിന് കാരണം ഫോണിൽ മറ്റൊരു യുവാവിന്‍റെ ഫോട്ടോ കണ്ടത്
chitra priya murder updates

സിസിടിവി ദൃശ്യം നിർണായകമായി

Updated on

കാലടി: മലയാറ്റൂരിൽ മുണ്ടങ്ങമറ്റത്ത് ചിത്രപ്രിയയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതിൽ നിർണായകമായത് സിസിടിവി ദൃശ്യങ്ങളാണ്. ചിത്രയെ പിന്നിലിരുത്തി പോവുന്ന അലന്‍റെ സിസിടിവി ദൃശ്യങ്ങളാണ് കേസിൽ വഴിത്തിരിവായത്. ചിത്രപ്രിയ കണ്ടുപിടിക്കാനുള്ള അന്വേഷണത്തിനിടെയാണ് ഈ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്. എന്നാൽ ചിത്രപ്രിയയെ വീടിനടുത്ത് ആക്കിയശേഷം പോയെന്ന് ആണ് അലൻ പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്.

ചിത്രപ്രിയയുടെ മൃതദേഹം ലഭിച്ചതോടെ പൊലീസ് ഇയാളെ വീണ്ടും ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിനാണ് ചിത്രയെ കൊലപ്പെടുത്തിയതാണെന്ന് അലൻ സമ്മതിച്ചത്. മറ്റൊരു യുവാവിന്‍റെ ഫോട്ടോ ഫോണിൽ കണ്ടതാണ് പ്രകോപനത്തിന് കാരണം.

ഇതേചൊല്ലി ഇരുവരും തമ്മിൽ വഴക്ക് ഉണ്ടായി. അലൻ കല്ല് ഉപയോഗിച്ച് ചിത്രപ്രിയയെ ആക്രമിക്കുകയായിരുന്നു. അങ്ങനെയാണ് മരണം സംഭവിച്ചതെന്ന് അലൻ പൊലീസിനോട് വെളിപ്പെടുത്തി. കടയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് ഇറങ്ങിയ ചിത്രപ്രിയ പിന്നീട് തിരികെ വന്നില്ല. ഇതോടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു,കേസെടുത്ത കാലടി പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഒഴിഞ്ഞ പറമ്പിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com