അങ്കമാലിയിൽ സ്ത്രീയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞയാൾ പിടിയിൽ

അങ്കമാലി മുൻസിപ്പൽ ഓഫീസിന് സമീപമുള്ള ഇടറോഡിലൂടെ പോവുകയായിരുന്ന സ്ത്രീയെ ഭീഷണിപ്പെടുത്തി ഒരു ലക്ഷത്തോളം രൂപ വിലവരുന്ന സ്വർണ്ണമാല പൊട്ടിച്ചെടുത്ത് കടന്ന് കളയുകയായിരുന്നു
അങ്കമാലിയിൽ സ്ത്രീയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞയാൾ പിടിയിൽ
Updated on

അങ്കമാലി : അങ്കമാലിയിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന സ്ത്രീയുടെ മാലപൊട്ടിച്ച് കടന്നയാൾ പിടിയിൽ. കവരപ്പറമ്പ് പോത്തഞ്ഞാലി വീട്ടിൽ രാജീവി (കൂട്ടാല രാജീവ് 45 )നെയാണ് അങ്കമാലി പോലീസ് പിടികൂടിയത്.

25 ന് വൈകീട്ടാണ് സംഭവം. അങ്കമാലി മുൻസിപ്പൽ ഓഫീസിന് സമീപമുള്ള ഇടറോഡിലൂടെ പോവുകയായിരുന്ന സ്ത്രീയെ ഭീഷണിപ്പെടുത്തി ഒരു ലക്ഷത്തോളം രൂപ വിലവരുന്ന സ്വർണ്ണമാല പൊട്ടിച്ചെടുത്ത് കടന്ന് കളയുകയായിരുന്നു. പോക്സോ ഉൾപ്പടെ പതിനഞ്ചോളം കേസിലെ പ്രതിയാണ് ഇയാൾ.

ഇൻസ്പെക്ടർ പി.എം ബൈജുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷാഹുൽ ഹമീദ്, പ്രദീപ് കുമാർ , റജി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com