
ചൈതന‍്യാനന്ദ സരസ്വതി
ന‍്യൂഡൽഹി: ലൈംഗികാതിക്രമ കേസിൽ പിടിയിലായ സ്വാമി ചൈതന‍്യാനന്ദ സരസ്വതിയുടെ സഹായികൾ അറസ്റ്റിൽ. സ്ത്രീകളായ മൂന്നു പേരെയാണ് അന്വേഷണ സംഘം പിടികൂടിയത്. വസന്ത് കുഞ്ചിലെ ശ്രീ ശാരദ ഇൻസ്റ്റിറ്റ‍്യൂട്ട് ഓഫ് ഇന്ത‍്യൻ മാനേജ്മെന്‍റിലെ ജീവനക്കാരാണ് മൂവരും.
തെളിവ് നശിപ്പിക്കൽ, ഭീഷണിപ്പെടുത്തൽ, പ്രേരണ തുടങ്ങിയ കുറ്റകൃത‍്യങ്ങളാണ് പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ചൈതന‍്യാനന്ദയുടെ ആശ്രമത്തിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. സെക്സ് ടോയ്സും അശ്ലീല സീഡികളും പിടിച്ചെടുത്തിരുന്നു. കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദി, മുൻ അമെരിക്കൻ പ്രസിഡന്‍റ് എന്നിവരോടൊപ്പമുള്ള വ‍്യാജ ചിത്രങ്ങളും പിടിച്ചെടുത്തു